തിരുവനന്തപുരം: രാത്രി പത്തിനു ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടിസി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് നിബന്ധന ബാധകമാവുന്നത്.
മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തണമെന്നാണ് നിര്‍ദേശം. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണെന്ന് ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
മിന്നല്‍ ഒഴികെ എല്ലാ സര്‍വ്വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തികൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല എന്ന പരാതികൾ ഉയർന്നതോടെയാണ് വീണ്ടും ഉത്തരവിറക്കിയത്.