ചാത്തന്നൂർ : ട്രാഫിക് സിഗ്നൽ സ്ഥലങ്ങളിൽ അപകടമുണ്ടായാൽ ജീവനക്കാർ ഉത്തരവാദികളായിരിക്കുമെന്ന് കെ എസ് ആർ ടി സി.
ട്രാഫിക് സിഗ്നൽ കേന്ദ്രങ്ങളിൽ സിഗ്നൽ കാത്ത് ബസുകൾ കിടക്കുമ്പോൾ യാത്രക്കാർ ചാടിയിറങ്ങാറുണ്ട്. ഇതറിയാതെ ബസ് മുന്നോട്ടെടുക്കുകയും ചാടിയിറങ്ങിയ യാത്രക്കാർക്ക് അപകടമുണ്ടാകുകയും ചെയ്യുന്നുണ്ട്.
ഇത്തരം അപകടങ്ങൾ വർദ്ധിച്ചുവരികയാണെന്ന് കെ എസ് ആർ ടി സി വിലയിരുത്തുന്നു. സിഗ്നൽ കേന്ദ്രങ്ങളിൽ വച്ച് യാതൊരു കാരണവശാലും വാതിലുകൾ തുറന്ന് കൊടുക്കരുത്.
ഏതെങ്കിലും യാത്രക്കാരൻ നിർബന്ധമായി ഇറങ്ങാൻ ശ്രമിച്ചാൽ നിരുത്സാഹപ്പെടുത്തണം. ഇത്തരത്തിൽ അപകടമുണ്ടായാൽ സർവീസ് നടത്തുന്ന കണ്ടക്ടറും ഡ്രൈവറും മാത്രമായിരിക്കും ഉത്തരവാദികൾ.
ഇതു മൂലമുണ്ടാക്കുന്ന കഷ്ടനഷ്ടങ്ങൾക്ക് കെ എസ് ആർ ടി സി യ്ക്ക് ഉത്തരവാദിത്വമില്ലെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.