അമിത ജോലി ഒഴിവാക്കിത്തരണം..! ആറ് ആവശ്യങ്ങളുന്നയിച്ച് കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ അ​ടു​ത്ത​മാ​സം ര​ണ്ടി​ന് 24 മണിക്കൂർ പ​ണി​മു​ട​ക്കുമെന്ന് എഐടിയുസി

ksrtc-strikeതി​രു​വ​ന​ന്ത​പു​രം: ഒ​രു വി​ഭാ​ഗം കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ അ​ടു​ത്ത​മാ​സം ര​ണ്ടി​ന് 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്നു. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലാ​ണ് ര​ണ്ടി​ന് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്.

മെ​ക്കാ​നി​ക്ക് ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി പാ​റ്റേ​ണ്‍ പ​രീ​ഷ്ക്കാ​രം പു​ന​പ​രി​ശോ​ധി​ക്കു​ക, ക​ണ്ട​ക്ട​ർ /ഡ്രൈ​വ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, എം ​പാ​ന​ൽ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്തു​ക, പി​രി​ച്ച് വി​ട്ട 600 തൊ​ഴി​ലാ​ളി​ക​ളെ​യും തി​രി​ച്ചെ​ടു​ക്കു​ക, സ​മാ​ന്ത​ര /സ്വ​കാ​ര്യ ബ​സ് മാ​ഫി​യ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങാ​തെ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Related posts