തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശന്പളത്തെച്ചൊല്ലി പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. നാളെ ശന്പളം ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐടിയു. അന്ന് മുതൽ തന്നെ രാപ്പകൽ സമരം ഐഎൻടിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വീസുകള്‍ക്ക് മുടക്കം വരാതെ കെഎസ്ആര്‍ടിസി ആസ്ഥാനത്തിന് മുന്പില് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമരം.
ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ ഇന്നലെ മാനേജ്മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ യോഗം ബഹിഷ്കരിച്ചത്.
മാനേജമെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നു. ഇതിനുപിന്നാലെയാണ് ആദ്യം ശമ്പളം ഉറപ്പാക്കൂ, അത് കഴിഞ്ഞാകാം ചർച്ച എന്ന നിലപാട് സ്വീകരിച്ച് സംഘടനകൾ ചർച്ച ബഹിഷ്കരിച്ചത്.