പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ കെഎസ്ടി എംപ്ലോയീസ് സംഘ് എന്നസംഘടന നടത്തിയ 24 മണിക്കൂർ പണിമുടക്ക് സർവീസിനെ ബാധിച്ചില്ല. സംസ്ഥാന വ്യാപകമായി 94.5 ശതമാനം സർവീസുകൾ നടത്താനായെന്ന് മാനേജ്മെന്റ്.
ഏറ്റവും കൂടുതൽ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന തിങ്കളാഴ്ച പരമാവധി ബസുകൾ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് കഴിഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവിസ് നടത്തിയ മേയ് രണ്ടിനാണ്. ദക്ഷണ മേഖലയിൽ 1819 സർവ്വീസുകൾ നടത്തിയിരുന്നു. പണിമുടക്ക് ദിവസം സൗത്ത് സോണിൽ 1732 സർവ്വീസുകളും (95%) നടത്തി.
സെൻട്രൽ സോണിൽ 1438 ൽ 1270 ഉം (88%), നോർത്ത് സോണിൽ 1071 ൽ 1090 ഉം (102 %) സർവീസുകൾ നടത്തി. കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് 4328 സർവ്വീസുകൾ നടത്തിയപ്പോൾ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തിയ ദിവസം 4092 സർവ്വീസുകളും (94.5% ) നടത്താനായെന്നും മാനേജ്മെന്റ് അവകാശപ്പെട്ടു.
ഏറ്റവും കൂടുതൽ ജനങ്ങൾ യാത്ര ചെയ്യുന്ന അവധികൾ കഴിഞ്ഞ് വരുന്ന തിങ്കളാഴ്ച്ച നടന്ന സമരം പൊതുജനങ്ങളെ ബാധിക്കാതെയും യാത്രാ ക്ലേശം ഇല്ലാതെയും കെ.എസ് ആർ ടി സി ക്ക് വരുമാന നഷ്ടം വരാതെയും ഏതാണ്ട് മുഴുവൻ സർവിസുകളും ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞതായും കെഎസ് ആർ ടി സി .