പത്തനാപുരം:കണ്സഷന് ഇല്ല;വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്.പത്തനാപുരം-തലവൂര്‍-കുര-കൊട്ടാരക്കര പാതയില്‍ കണ്സഷന് അനുവദിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇത്തവണയും കെഎസ്ആർടിസി അധികൃതർ അംഗീകരിക്കാന്‍ സാധ്യതയില്ല.
പത്തനാപുരത്തെ വിദ്യാലയങ്ങള്‍ക്ക് പുറമേ തലവൂര്‍,കിഴക്കേത്തെരുവ്,കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ റൂട്ടില്‍ കെ എസ് ആര് ടി സി യെ ആശ്രയിക്കുന്നത്. ഇതുവഴി ഇരുപത് മിനിട്ടിന്റെ ഇടവേളകളില്‍ ചെയിന്‍ സര്‍വീസുണ്ടെങ്കിലും ഫുള്ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍.
കണ്സഷന് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും,രക്ഷിതാക്കളും ഡിപ്പോ മുന്‍പ് പലതവണ ഉപരോധിച്ചിരുന്നു.ഈ വര്‍ഷം കണ്സഷന് നല്‍കാമെന്ന ഉറപ്പിന്മേല് അന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.സര്‍വീസ് ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയായെങ്കില്‍ മാത്രമേ കണ്സഷന് നല്‍കാനാകൂ എന്ന നിബന്ധന ഇത്തവണയും തിരിച്ചടിയാകാന്‍ സാധ്യതതയുണ്ട്.
ചെയിന്‍ സര്‍വീസ് മൂന്നാം വര്‍ഷത്തിലേക്ക് കടന്നതിനാല്‍ പ്രത്യേക അനുമതി നല്കി കണ്സഷന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് രക്ഷിതാക്കളും,വിദ്യാര്‍ത്ഥികളും.ു