നഷ്ടം മാത്രമല്ല യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി വകുപ്പ് ഭേദഗതി ചെയ്തു; കെ​എ​സ്ആ​ർ​ടി​സി അ​തി​വേ​ഗ സ​ർ​വീ​സു​ക​ളി​ൽ ഇ​നി നി​ന്നു യാ​ത്ര ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി അ​തി​വേ​ഗ സ​ർ​വീ​സു​ക​ളി​ൽ ഇ​നി നി​ന്നു യാ​ത്ര ചെ​യ്യാം. സൂ​പ്പ​ർ ഫാ​സ്റ്റ്, സൂ​പ്പ​ർ എ​ക്സ്പ്ര​സ്, സൂ​പ്പ​ർ ഡീ​ല​ക്സ്, ല​ക്ഷ്വ​റി സ​ർ​വീ​സു​ക​ളി​ലാ​ണ് ഇ​നി നി​ന്നു യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത്.

സൂ​പ്പ​ർ ഫാ​സ്റ്റ് മു​ത​ലു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ വി​ല​ക്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് മ​റി​ക​ട​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ 67 (2) ച​ട്ട​മാ​ണ് സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്ത​ത്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ന​ഷ്ടം മാ​ത്രം ക​ണ​ക്കാ​ക്കി​യ​ല്ല, യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Related posts