ചാത്തന്നൂർ: കെഎസ്ആർടിസിയുടെ മുൻ സിഎംഡിയേയും ഇപ്പോഴത്തെ സിഎംഡിയേയും പരാമർശിച്ചു കൊണ്ട് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ട ജീവനക്കാരന് സസ്പെൻഷൻ.
പെരുമ്പാവൂർ യൂണിറ്റിലെ ഇൻസ്പെക്ടർ സുനിൽ ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്.മുൻ സി എം ഡി ടോമിൻ ജെ തച്ചങ്കരിയേയും ഇപ്പോഴത്തെ സി എം ഡി ബിജു പ്രഭാകറെയും പരാമർശിക്കുന്നതാണ് അച്ചടക്ക നടപടിയ്ക്ക് വഴി വെച്ച കുറിപ്പ്.
വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ മാസങ്ങൾക്ക് മുമ്പേ കുറിപ്പ് നിലനില്ക്കുകയാണെന്ന് കണ്ടെത്തിയിരുന്നു.
സൂപ്പർവൈസറി തസ്തികയിലുള്ള ഒരു ജീവനക്കാരന്റെ ഭാഗത്തു നിന്നും ഇത്തരം നടപടികൾ പാടില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് സസ്പെൻഷൻ.