തിരുവനന്തപുരം: കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരേ മാനേജ്മെന്റ് നടപടിയെടുത്തു.
അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ സിഫ്റ്റ് ബസുകൾ ഓടിക്കുന്നതിൽനിന്നു നീക്കം ചെയ്തു.
സർവീസുകൾ ഫ്ളാഗ് ഓഫ് ചെയ്ത് മൂന്ന് മണിക്കൂറിനകമാണ് അപകടങ്ങൾ നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.