കുളത്തുപ്പുഴ :കുളത്തുപ്പുഴകെഎസ്ആര്ടിസി ഡിപ്പോയില്‍ നിന്നും ബസുകള്‍ കൃത്യമായി സർവീസ് ടത്താത്തതിനാൽ തെന്മല ഒറ്റക്കല്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് വര്‍ദ്ധിക്കുകയാണ്. ഏറ്റവും ദുരിതം അനുഭവിക്കുന്നത് വിദ്യാര്‍ഥികളാണ്. കഴിഞ്ഞ ഒരാഴ്ചയായി ഒറ്റക്കല്‍ ഭാഗത്തേക്ക് പോകുന്ന ബസില്ലാതായതോടെ വിദ്യാര്‍ഥികള്‍ വലഞ്ഞു. ഇതോടെ വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തി കുളത്തുപ്പുഴ ഡിപ്പോ ഇന്‍ ചാര്‍ജ് ഉദയലാലിന് പരാതി നല്കി.
എന്നാല്‍ ടയര്‍ ക്ഷാമം മൂലം ബസുകള്‍ കൂട്ടമായി കട്ടപ്പുറത്താണ് എന്നും ഇതിനാലാണ് ബസ് സര്‍വീസ് നടത്താന്‍ കഴിയാത്തതെന്നും അദ്ദേഹം വിദ്യര്‍ത്ഥികളെ അറിയിച്ചു. ഇതേ സമയം തന്നെ മുമ്പ് പാലോട് ഡിപ്പോയില്‍ നിന്നും ഓര്‍ഡിനറി ബസ് തെന്മല വഴി സര്‍വീസ് നടത്തിയിരുന്നു. ഇതിപ്പോള്‍ ലോഫ്ലോര്‍ ബസാക്കിയാതോടെ വിദ്യര്‍ത്ഥികള്‍ക്ക് കണ്സഷന് ലഭിക്കാതായി. ഇതോടെ കുട്ടികള്‍ക്ക് സമയത്ത് സ്കൂളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പരിഹാരം കണ്ടെത്തുമെന്നും, പാലോട് ഡിപ്പോയില്‍ ബന്ധപ്പെട്ടു ലോഫ്ലോര്‍ ബസ് മാറ്റി ഓര്‍ഡിനറി ബസ് അയക്കാന്‍ ആവശ്യപ്പെടുമെന്നും കുളത്തുപ്പുഴ ഡിപ്പോ ഇൻചാർജ് ബി ഉദയലാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്കി. ബസില്ലാതെ വന്നതോടെ സമയത്ത് സ്കൂളില്‍ പോകാന്‍ കഴിയുന്നില്ല.
എന്നും സ്കൂളില്‍ വൈകിയെത്തുന്നതിനാല്‍ പല ദിവസങ്ങളിലും സ്കൂളിന് പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ബസ് സര്‍വീസ് പുനരാരംഭിച്ചില്ലങ്കില്‍ ശക്തമായ സമരം സംഘടിപ്പികാനുള്ള നീക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍