സ്വന്തം ലേഖകൻ
തൃശൂർ: “ഇൗ പുഴയും’ കടന്നു വേണം യാത്രക്കാർക്കു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനകത്തേക്കു കടക്കാനും പുറത്തിറങ്ങാനും. ബസിനകത്തുള്ള യാത്രികർക്കോ കുഴികളിൽ ചാടിച്ചാടി ഒരു കുതിര സവാരി ഗിരിഗിരിയും..!
സ്റ്റാൻഡിനകത്തേക്കു ഒരോ ബസ് കയറുന്പോഴും ഇറങ്ങുന്പോഴും കവാടത്തിലൂടെ അകത്തേക്കു കടക്കുന്നവരുടെ ദേഹത്തേക്കു ചെളിവെള്ളം തെറിക്കും.
തകർന്നു കിടക്കുന്ന സ്റ്റാൻഡിനകത്തും ഇതുതന്നെ അവസ്ഥ. ദേഹത്ത് അഴുക്കുപറ്റാതെ ഏങ്ങനെയെങ്കിലും ബസിനകത്തു കയറിപ്പറ്റിയാൽ കുതിരപ്പുറത്തെന്നപോലെ ഒരു സാഹസികയാത്ര നടത്താം. വീട്ടിലെത്തി ഉഴിച്ചിലോ പിഴിച്ചിലോ നടത്തിയാൽ മതി..!
കെഎസ്ആർടിസി സ്റ്റാൻഡിനകം തകർന്ന് നിറയെ കുഴികളാണ്. മഴ പെയ്തതോടെ ഇതിലെല്ലാം ചെളിവെള്ളം നിറഞ്ഞു.
ബസ് കയറാൻ എത്തുന്നവർ വളരെ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല ഇതിനകത്തെ കുറച്ചു സ്ഥലം പെട്രോൾ പന്പിനായി എടുത്തതോടെ ബസ് സ്റ്റാൻഡിൽ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയായി.