സ്വന്തം ലേഖകൻ
തൃശൂർ: കെഎസ്ആർടിസി ടൂർ പാക്കേജ് വൻ വിജയം. ഏഴു മാസത്തിനുള്ളിൽ ലഭിച്ചത് അഞ്ചര കോടി രൂപ.വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നിശ്ചിത തുക വാങ്ങി വിവിധ ഡിപ്പോകളിൽനിന്ന് ബസുകളിൽ ആളുകളെ കൊണ്ടുപോകുന്ന പാക്കേജ് ആണിത്.
നഷ്ടത്തിൽനിന്നു കരയറാനാ ണ് പുതിയ മേഖലയിലേക്ക് കടക്കാൻ തീരുമാനിച്ചത്. ഇത് വൻ വിജയമായതോടെ സംസ്ഥാനം മുഴുവൻ ടൂർ പാക്കേജ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആർടിസി.
1,400 ട്രിപ്പുകളാണ് ഏഴു മാസത്തിനുള്ളിൽ നടത്തിയത്. കോവിഡിനു ശേഷം സംസ്ഥാനത്ത് ആഭ്യന്തര വിനോദയാത്രകൾ വർധിച്ചതോടെ കെ എസ് ആർടിസി ടൂർ പാക്കേജിന് ഡിമാൻഡ് കൂടി.
രാവിലെ പുറപ്പെ ട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് വൈകുന്നേരത്തോടെ തിരിച്ചെത്തുന്ന ട്രിപ്പുകളാണ് നടത്തുന്നത്.
പരമാവധി ആയിരം രൂപയുടെ ട്രിപ്പുകളാണ് പല ഡിപ്പോകളിൽ നിന്നും നടത്തുന്നത്. ബുക്കിംഗ് ആരംഭിക്കുന്പോൾ തന്നെ സീറ്റുകൾ തീരുന്ന സാഹചര്യമാണിപ്പോൾ.
പദ്ധതി വിജയിച്ചതോടെ കൂടുതൽ സ്ഥലങ്ങളിലേക്കും ട്രിപ്പുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ടൂറിസം, വനം വകുപ്പ് വകുപ്പുകളുമായി സഹകരിച്ച് കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അനുമതി നേടിയിട്ടുണ്ട്.
തൃശൂർ ജില്ലയിലെ മലക്കപ്പാറയിലേക്കുള്ള ട്രിപ്പിനാണ് കൂടുതൽ ആളുകൾ എത്തുന്നത്. മൂന്നാർ, വാഗമണ്‍, നെല്ലിയാന്പതി, വയനാട് ജംഗിൾ സഫാരി, കൊച്ചി സാഗർറാണി, വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്, ഭൂതത്താൻകെട്ട്, കോതമംഗലം ജംഗിൾ സഫാരി, ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ തുടങ്ങിയവിടങ്ങളിലേക്കും ടൂർ പാക്കേജ് നടത്താനാണ് ലക്ഷ്യമിടുന്നത്.
മഴക്കാല ടൂറുകളുടെ പാക്ക േജും തയാറാക്കിയിട്ടുണ്ട്. ഇതിലൂടെ കൂടുതൽ വരുമാനമുണ്ടാ ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.