ചാത്തന്നൂർ: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സ്കൂൾ – കോളേജ് വിദ്യാർഥികൾക്കായി ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ ഒരുക്കുന്നു. സാങ്കേതിക വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായുള്ള സാങ്കേതിക വ്യാവസായിക വിനോദ വിജ്ഞാന യാത്രയാണ് ട്രാവൽ ടു ടെക്നോളജി കൊണ്ട് ലക്ഷ്യമിടുന്നത്.
ഐഎസ്ആർഒ, കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പുകൾ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ പ്ലാൻറ് തുടങ്ങി, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറ്റിമുപ്പത്തഞ്ചോളം പാക്കേജുകൾ ആണ് കെഎസ്ആർടിസി ട്രാവൽ ടു ടെക്നോളജി യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
- പ്രദീപ് ചാത്തന്നൂർ