പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 മുതൽ 13 വരെ കെഎസ്ആർടിസി വനിതാ യാത്രാ വാരം ആഘോഷിക്കുന്നു.
ഈ ദിവസങ്ങളിൽ കെഎസ്ആർടിസി വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന ടൂർ ട്രിപ്പുകളും ക്രമീകരിച്ച് നൽകുന്നതാണ്. ബജറ്റ് ടൂറുകളാണ് കെഎസ്ആർടിസി നടത്തുന്നത്.
നിലവിൽ തയാറാക്കിയിരിക്കുന്ന വനിത വിനോദ യാത്ര പദ്ധതികൾ ഇവയാണ്. മലപ്പുറത്തു നിന്നുംമൂന്നാർ,-മലക്കപ്പാറ – വയനാട് – കക്കയംഡാം , പെരിന്തൽമണ്ണയിൽ നിന്നും-വയനാട്,-മൂന്നാർ, നിലമ്പൂർ നിന്നും- വയനാട്, -മലക്കപ്പാറ, മൂന്നാർ. തൃശ്ശൂർ നിന്നും-സാഗരറാണി, -മലക്കപ്പാറ, ചാലക്കുടി യിൽ നിന്നും-മലക്കപ്പാറ ,-സാഗരറാണി, മൂന്നാർ (ജംഗിൾ സഫാരി) . ഇരിങ്ങാലക്കുട നിന്നും -മലക്കപ്പാറ -നെല്ലിയാമ്പതി,മുസരീസ് യാത്ര ആലപ്പുഴ നിന്നും-മലക്കപ്പാറ,-വാഗമൺ-പരുന്തുംപ്പാറ, കുട്ടനാട്, ഹരിപ്പാട്- നിന്നുംമലക്കപ്പാറ, -റോസ്മല -പാലരുവി, -വാഗമൺ -പരുന്തുംപ്പാറ, മാവേലിക്കര നിന്നും -വാഗമൺ -പരുന്തുംപാറ, -മലക്കപ്പാറ-മൂന്നാർ-മൺറോഐലൻഡ്തിരുവല്ലയിൽ നിന്നും-മലക്കപ്പാറ,-മൺറോഐലൻഡ്-വാഗമൺ-പരുന്തുംപാറ,പത്തനംതിട്ട യിൽ നിന്നും- ലുലുമാൾ – കോവളം,കുളത്തൂപ്പുഴ- നിന്നുംമലക്കപ്പാറ,-വാഗമൺ-പരുന്തുംപാറ,-മൺറോതുരുത്തകൊട്ടാരക്കര നിന്നും -കാപ്പുകാട് -ലുലു മാൾകൊല്ലത്തു നിന്നും – റോസ്മല – പാലരുവപാലയിൽ നിന്നും- മലക്കപ്പാറകോട്ടയത്തു നിന്നും-മലക്കപ്പാറ-വാഗമൺ-പരുന്തുംപ്പാറപൊൻകുന്നത്തു നിന്നും -വാഗമൺ -പരുന്തുംപാറ ചങ്ങനാശ്ശേരിയിൽ നിന്നും -കുമ്പളങ്ങിപാലക്കാട് നിന്നും -മലക്കപ്പാറ,-നെല്ലിയാമ്പതികോതമംഗല ത്തു നിന്നും -മൂന്നാർ (ജംഗിൾ സഫാരി)താമരശ്ശേരി യിൽ നിന്നും-തുഷാരഗിരി-നെല്ലിയാമ്പതി-മൂന്നാർനെയ്യാറ്റിൻകര നിന്നും -മൺറോ ഐലന്റ് കണ്ണൂർ നിന്നും – വയനാട് എന്നീ ടൂർ പാക്കേജുകളാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്.