കെഎസ്ആര്‍ടിസി ബസില്‍ നിയമലംഘനം നടത്തി കല്യാണയാത്ര നടത്തിയതില്‍ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.
വഴികാണാത്തവിധം അലങ്കാരം നടത്തി യാത്ര നടത്തിയതിനാണ് കെസെടുത്തത്.
ബസ് ഓടിച്ച കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എന്‍. എം റഷീദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം ഡ്രൈവര്‍ ബോധിപ്പിക്കണമെന്നും പരാതിയില്‍ തുടര്‍നടപടിയുണ്ടാകുമെന്നും ജോയിന്റ് ആര്.ടി.ഒ വ്യക്തമാക്കി.
നെല്ലിമറ്റത്തു നിന്ന് ഇരുമ്പുപാലത്തേക്ക് ആയിരുന്നു കല്യാണയാത്ര. ദിലീപ് ചിത്രം കല്യാണരാമനിലെ ‘താമരാക്ഷന്‍ പിള്ള’ ബസിനെ അനുകരിച്ചാണ് കെഎസ്ആര്‍ടിസി ബസ് അലങ്കരിച്ചത്.
ബസിന്റെ മുകളില്‍ താമരാക്ഷന്‍ പിള്ള എന്ന് പേരെഴുതി ഒട്ടിക്കുകയും ചെയ്തു. ചിത്രത്തിലേതിനു സമാനമായി വഴികാണാത്ത രീതിയില്‍ വാഴയും കാടുപടലങ്ങളും വെച്ച് ബസ് അലങ്കരിച്ചതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.