ക​ല്യാ​ണ​ത്തി​ന് പോ​വാ​ൻ ‘ഹ​രി​പ്പാ​ടി​ന്‍റെ മൊ​ഞ്ച​ത്തി’; ആ​ശം​സ​ക​ളു​മാ​യി ആ​ന​വ​ണ്ടി പ്രേ​മി​ക​ൾ

ക​ല്യാ​ണ ട്രി​പ്പി​നാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി ഹ​രി​പ്പാ​ടി​ന്‍റെ മൊ​ഞ്ച​ത്തി എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സി​ന്‍റെ  ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​ന​വ​ണ്ടി​ക​ളി​ല്‍ ക​ല്യാ​ണ ട്രി​പ്പു​ക​ള്‍​ക്ക് പ്രി​യ​മേ​റു​ന്നു എ​ന്നും കെ​എ​സ്ആ​ർ​ടി​സി ഹ​രി​പ്പാ​ട്, പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ പ​റ​യു​ന്നു. വി​വാ​ഹം എ​ന്ന ബോ​ർ​ഡും ഈ ബ​സി​ൽ കാ​ണാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ ഒ​രു സം​രം​ഭം ആ​രം​ഭി​ച്ച​തി​ന് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ആ​ശം​സ​ക​ളു​മാ​യി ധാ​രാ​ളം പേ​രാ​ണ് പോ​സ്റ്റി​ന് ക​മ​ന്‍റി​ട്ട​ത്. 

May be an image of text that says "KSRTC നന്ദദായകം WEDLAND HARIPAD ആഹ്ലാദനിർഭരം ആകർഷകം 27 വസ്‌ത്ര ശേഖരം H KL:15 9681"

പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത് പ്ര​കാ​രം ഏ​പ്രി​ല്‍ 21 മു​ത​ല്‍ മെ​യ് 5 വ​രെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ബ​ഡ്ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി 15 ക​ല്യാ​ണ ട്രി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്. അ​തി​ല്‍ ത​ന്നെ നാ​ട്ടു​കാ​ര്‍​ക്ക് പ്രി​യ​മേറിയത് RSA 220 ഓ​ര്‍​ഡി​ന​റി ബ​സ്സാ​ണ്.  ആ​ന​വ​ണ്ടി പ്രേ​മി​ക​ള്‍ ബ​സി​നെ ഹ​രി​പ്പാ​ട് ഡി​പ്പോ​യു​ടെ മൊ​ഞ്ച​ത്തി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ഡ്രൈ​വ​ര്‍ ഗി​രി ഗോ​പി​നാ​ഥും, ഭാ​ര്യ​യും ക​ണ്ട​ക്ട​ര്‍ കൂ​ടി​യാ​യ താ​ര ദാ​മോ​ധ​ര​നു​മാ​ണ് ബ​സി​നെ പൊ​ന്നു​പോ​ലെ നോ​ക്കു​ന്ന​തെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു​ണ്ട്. തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ ശ്യാം ​കു​മാ​റി​ന്‍റെ​യും ചെ​റി​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ അ​ഖി​ല കൃ​ഷ്ണ​ന്‍റെ​യും വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ ബ​സി​ന്‍റെ ചി​ത്ര​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

May be an image of 1 person and train

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം…

ക​ല്യാ​ണ ട്രി​പ്പി​നാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി ഹ​രി​പ്പാ​ടി​ന്‍റെ മൊ​ഞ്ച​ത്തി.ആ​ന​വ​ണ്ടി​ക​ളി​ല്‍ ക​ല്യാ​ണ ട്രി​പ്പു​ക​ള്‍​ക്ക് പ്രി​യ​മേ​റു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ബ​ഡ്ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 21 മു​ത​ല്‍ മെ​യ് 5 വ​രെ 15 ക​ല്യാ​ണ ട്രി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ട്രി​പ്പു​ക​ള്‍ ഹ​രി​പ്പാ​ട് ( 7) ഡി​പ്പോ​യി​ല്‍ നി​ന്നാ​യി​രു​ന്നു.
എ​ട​ത്വ(4)
കാ​യം​കു​ളം(3)
ചേ​ര്‍​ത്ത​ല (1)
എ​ന്നീ ഡി​പ്പോ​ക​ളി​ല്‍ നി​ന്നും ട്രി​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന് 5 ക​ല്യാ​ണ ട്രി​പ്പു​ക​ളാ​ണ് ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും ന​ട​ന്ന​ത്. 5 ബ​സ്സു​ക​ളി​ല്‍ എ​ല്ലാ​യ്പ്പോ​ഴും അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​തും, നാ​ട്ടു​കാ​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​തും RSA 220 ഓ​ര്‍​ഡി​ന​റി ബ​സ്സാ​ണ്. ഹ​രി​പ്പാ​ട് ഡി​പ്പോ​യു​ടെ മൊ​ഞ്ച​ത്തി എ​ന്നാ​ണ് ആ​ന​വ​ണ്ടി പ്രേ​മി​ക​ള്‍ വി​ളി​ക്കു​ന്ന​ത് ഈ ​ബ​സ്സി​നെ പൊ​ന്നു​പോ​ലെ നോ​ക്കു​ന്ന ഡ്രൈ​വ​ര്‍ ഗി​രി ഗോ​പി​നാ​ഥും, ഭാ​ര്യ​യും ക​ണ്ട​ക്ട​ര്‍ കൂ​ടി​യാ​യ താ​ര ദാ​മോ​ധ​ര​നു​മാ​ണ് ബ​സ്സി​ലൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.

തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ ശ്യാം ​കു​മാ​റി​ന്‍റെ​യും,ചെ​റി​യ​നാ​ട് സ്വ​ദേ​ശി​നി​യാ​യ അ​ഖി​ല കൃ​ഷ്ണ​ന്‍റെ​യും വി​വാ​ഹ​മാ​യി​രു​ന്നു. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റും ,ശ്യാ​മി​ന്‍റെ സു​ഹൃ​ത്തു​മാ​യ സ​ജീ​ഷ് ചെ​റി​യാ​ന്‍ മു​ഖേ​ന​യാ​ണ് പ്രൈ​വ​റ്റ് ഹ​യ​ര്‍ പ്ര​കാ​രം ബ​സ്സ് ബു​ക്ക് ചെ​യ്ത​ത്. ചെ​റി​യ​നാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

ഹോ​ളി​ഡേ ക്യാ​ന്‍​സ​ലേ​ഷ​ന്‍ വ​രു​ന്ന ഓ​ര്‍​ഡി​ന​റി ഉ​ള്‍​പ്പെ​ടെ​യു​ള​ള ബ​സ്സു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​റ​ഞ്ഞ ഡീ​സ​ല്‍ ചെ​ല​വി​ല്‍ വ​ലി​യൊ​രു വ​രു​മാ​നം എ​ന്ന​താ​ണ് ഇ​ത്ത​രം ട്രി​പ്പു​ക​ളു​ടെ പ്ര​ത്യേ​ക​ത.
നാ​ല് മ​ണി​ക്കൂ​ർ യാ​ത്രാ നി​ര​ക്ക്
മി​നി ബ​സി​ന് ..₹8000
ഓ​ർ​ഡി​ന​റി… ₹8500
ഫാ​സ്റ്റ് പാ​സ​ഞ്ച​ർ.. ₹9000
സൂ​പ്പ​ർ ഫാ​സ്റ്റ്.. ₹9500
എ​ക്സ്പ്ര​സ്.. ₹10,000
വോ​ൾ​വോ എ.​സി………. ₹11,500
വോ​ൾ​വോ മ​ൾ​ട്ടി ആ​ക്സി​ൽ..₹13,000
സ്വി​ഫ്ട് എ.​സി ..₹ 12,000
സ്വി​ഫ്ട് സ്ലീ​പ്പ​ർ ..₹15.000 ( 18% ജി.​എ​സ്സ്.​ടി ഉ​ള്‍​പ്പെ​ടെ)

തു​ട​ര്‍​ന്നു​ള​ള മാ​സ​ങ്ങ​ളി​ലും ക​ല്യാ​ണ ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ല്‍ ആ​യി KSRTC ബ​സ്സു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്.

 

Related posts

Leave a Comment