തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരേ പോലീസ് റിപ്പോര്‍ട്ട്. ബസ് ഓടിക്കുന്നതിനിടയിൽ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്നു എന്ന് പൊലീസ് റിപ്പോർട്ട്.
ബസ് ഓടിക്കുന്നതിനിടെ യദു ഫോൺ ഉപയോഗിച്ചതിന് പോലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും. തൃശൂർ മുതൽ പാളയം വരുന്നത് വരെ യദു പലതവണയായി ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിശ്രമത്തിനായി ബസ് നിർത്തിയിട്ടത് ആകെ പത്ത് മിനിട്ട് മാത്രമാണ്. അതിനാൽ തന്നെ ബസ് ഓടിച്ചുകൊണ്ടാണ് യദുവിന്റെ ഫോൺ സംഭാഷണം എന്നത് വ്യക്തമാണ്.
ബസിനുള്ളിലെ മെമ്മറി കാർഡ് നഷ്ടമായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോൺവിളി വിവരങ്ങൾ പരിശോധിക്കും. മെമ്മറി കാർഡ് ബസിൽ ഇട്ടത് എന്നാണെന്ന വിവരവും പോലീസ് കെഎസ്ആർടിസിയോടു തേടിയിട്ടുണ്ട്.