മരം ഒരു വരം! നിയന്ത്രണം വിട്ട ബസ് മരത്തില്‍ തട്ടിനിന്നു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ബസിലുണ്ടായിരുന്നത് 19 യാത്രക്കാരും ജീവനക്കാരും

തൊ​ടു​പു​ഴ: വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട കെഎസ്ആ​ർ​ടി​സി ബ​സ് കൊ​ക്ക​യി​ലേ​ക്ക് പ​തി​ച്ചെ​ങ്കി​ലും റോ​ഡ് സൈ​ഡി​ലെ തേ​ക്കു​മ​ര​ത്തി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്ക് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ൽ നെ​ല്ല​പ്പാ​റ കു​രി​ശു​പ​ള്ളി വ​ള​വി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ നാ​ടി​നെ മു​ൾ മു​ന​യി​ലാ​ക്കി​യ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ട്ട​യ​ത്തു നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു കെഎസ്ആ​ർ​ടി​സിചെ​യി​ൻ സ​ർ​വീ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

19 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. കൊ​ടും വ​ള​വാ​യ ഇ​വി​ടെ റോ​ഡി​ൽ നി​ന്നും താ​ഴ​ത്തെ കൊ​ക്ക​യി​ലേ​ക്കും തോ​ട്ടി​ലേ​ക്കും 300 അ​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. മ​ര​ത്തി​ന​പ്പു​റ​ത്തോ ഇ​പ്പു​റ​ത്തോ ആ​യി​രു​ന്നെ​ങ്കി​ൽ ബ​സ് മു​ന്നോ​ട്ടു​നീ​ങ്ങി കു​ഴി​യി​ലേ​ക്ക് പ​തി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തി​രു​ന്ന് യാ​ത്ര ചെ​യ്തി​രു​ന്ന ഗ​ർ​ഭി​ണി​യ്ക്ക് ഭ​യ​പ്പാ​ടു മൂ​ലം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്ന ബ​സ് വ​ള​വ് തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തെ​ന്നു ഡ്രൈ​വ​ർ ഷി​ഹാ​ബ് പ​റ​ഞ്ഞു. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡി​ൽ നി​ന്നും മു​ന്നോ​ട്ട് 10 മീ​റ്റ​റോ​ളം നി​ര​ങ്ങി നീ​ങ്ങി മു​ൻ ഭാ​ഗം മ​ര​ത്തി​ൽ ഇ​ടി​ച്ചു ത​ക​ർ​ന്നു.

മു​ൻ ഭാ​ഗ​ത്തെ ട​യ​റും മ​റ്റും അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ബ​സ്. ക​ണ്ട​ക്ട​ർ ജോ​ർ​ജ് മാ​ത്യു​വും ഡ്രൈ​വ​റും പി​ന്നാ​ലെ വ​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് യാ​ത്ര​ക്കാ​രെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ലി​ലൂ​ടെ പു​റ​ത്തി​റ​ക്കി. ഇ​വ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ വീ​ണ്ടും ബ​സി​ന് ഉ​ല​ച്ചി​ലു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. യാ​ത്ര​ക്കാ​ർ ഭ​യ​ന്ന് നി​ല​വി​ളി​ച്ചു. ക​രി​ങ്കു​ന്നം എ​സ്ഐ പി.​എ​സ്.​നാ​സി​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts