തൃശൂർ: ശന്പളമില്ലാത്തതിന് ഒരുവശത്ത് ജീവനക്കാർ സമരം നടത്തുന്പോൾ കെഎസ്ആർടിസി ഓഫീസിലുള്ളവർ മാത്രം പണിയെടുക്കുന്നതു ശരിയാകില്ലല്ലോ.
എന്നാൽപ്പിന്നെ ഓഫീസിൽവന്ന് വിവാഹത്തിനൊക്കെ പോകാം. തൃശൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഓഫീസ് ജീവനക്കാരാണു കൂട്ടത്തോടെ സഹപ്രവർത്തകനായിരുന്ന ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിനു പോയത്.
ഡിടിഒയും സൂപ്രണ്ടും മറ്റു രണ്ടു ജീവനക്കാരുമൊഴിച്ചു ബാക്കിയുള്ളവരെല്ലാം ഇന്നലെ ഓഫീസ് സമയത്തു കല്യാണത്തിനുപോയി ആഘോഷമാക്കി.
ഉച്ചകഴിഞ്ഞ് ഓഫീസിലെത്തി കുറച്ചു നേരമിരുന്നു ബാഗുമെടുത്തു വീട്ടിലേയ്ക്കും പോയി.
വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയവരോടു ജീവനക്കാരില്ലെന്ന മറുപടിയാണു കിട്ടിയത്.
ഡിടിഒയുടെ അറിവോടെതന്നെയാണ് ഓഫീസിലുള്ളവർ വിവാഹത്തിനു പോയതെന്നു പറയുന്നു.
കെഎസ്ആർടിസി മന്ത്രിയടക്കമുള്ളവർ പ്രതിസന്ധി പരിഹരിക്കാനും ശന്പളം കൊടുക്കാനും വഴി തേടുന്പോഴാണു ജീവനക്കാർ തന്നെ ഇത്തരത്തിൽ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.