കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈവറുടെ അശ്രദ്ധ; പി​ക്ക​പ്പ് ഡിവൈഡറിലിടിച്ച് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​നു മു​ന്പി​ൽ വീ​ണ്ടും അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് സി​ഗ്‌​ന​ല്‍ പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

തൊ​ടു​പു​ഴ സ്വ​ദേ​ശി ദി​ലീ​പി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ശനി രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സ് അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ബ​സ് പെ​ട്ടെ​ന്ന് തി​രി​ക്കു​ന്ന​തി​നി​ടെ തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് ക​ള്ളു​മാ​യി വ​ന്നി​രു​ന്ന പി​ക്ക​പ്പ് ബ​സി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

പി​ക്ക​പ്പ് ഇ​ടി​ച്ച് ഡി​വൈ​ഡ​റി​ല്‍ സ്ഥാ​പി​ച്ച സി​ഗ്‌​ന​ല്‍ പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണു. ഇ​ടി​യെ​തു​ട​ർ​ന്ന് മ​റി​ഞ്ഞ പി​ക്ക​പ്പി​ല്‍നി​ന്ന് ഡ്രൈ​വ​റെ നാ​ട്ടു​കാ​രാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പി​ന്നീ​ട് ക്രെ​യി​ന്‍ എ​ത്തി​ച്ചാ​ണ് വാ​ഹ​നം റോ​ഡി​ൽ നി​ന്നു നീ​ക്കി​യ​ത്. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ള്‍ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് അ​ശ്ര​ദ്ധ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​തു​മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. പോ​ലീ​സും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പാ​ലി​ക്കാ​ന്‍ അ​വ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പി​ക്കപ്പ് വാ​ഹ​നം.

Related posts

Leave a Comment