തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. ബസ് ഇടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ബഹളം. ദന്പതികൾ സഞ്ചരിച്ചിരുന്ന കാർ ബസിനു കുറുകെയിട്ടായിരുന്നു വാക്പോര്. ഇവർ 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു.
ബസ് ഇടിക്കാൻ വന്നിട്ടില്ലന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡ്രൈവറും യാത്രക്കാരും പറഞ്ഞിട്ടും ദന്പതികൾ മാറിയില്ല. അവസാനം പോലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി സ്ഥലം കാലിയാക്കി. നാഗർകോവിൽ നിന്ന് ഹരിപ്പാട് പോയ ബസ് ആണ് ദമ്പതികൾ തടഞ്ഞത്. കാറുടമ മദ്യപിച്ചിരുന്നതായി കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു.