വൈറ്റിലയില്‍ നിന്നു കയറിയ യാത്രക്കാരന്‍ കുഴഞ്ഞുവീണു; ട്രിപ്പ് നോക്കാതെ കെഎസ്ആര്‍ടിസി ബസ് പാഞ്ഞൂ… കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക്

മൂ​ല​മ​റ്റം : കു​ഴ​ഞ്ഞു വീ​ണ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ മൂ​ല​മ​റ്റം സ​ബ് ഡി​പ്പോ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തി​നു പോ​യി തി​രി​കെ വ​ന്ന ബ​സി​ലാ​ണ് കോ​ല​ഞ്ചേ​രി സ്വ​ദേ​ശി ചി​റ്റേ​ട​ത്ത് ര​വീ​ന്ദ്ര​ൻ കു​ഴ​ഞ്ഞു വീ​ണ​ത്.

പു​ത്ത​ൻ​കു​രി​ശി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. വൈ​റ്റി​ല​യി​ൽ നി​ന്നു ക​യ​റി​യ ര​വീ​ന്ദ്ര​ൻ പു​ത്ത​ൻ​കു​രി​ശി​ലെ​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ട്രി​പ്പ് നോ​ക്കാ​തെ ബ​സ് നേ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് പാ​ഞ്ഞു.

യാ​ത്ര​ക്കാ​രു​ടെ പി​ന്തു​ണ​യോ​ടെ ജീ​വ​ന​ക്കാ​രാ​യ ഡ്രൈ​വ​ർ സി​ജി എ​ബ്ര​ഹാ​മും, ക​ണ്ട​ക്ട​ർ എം.​ടി.​നി​ഷാ​മോ​ളും ചേ​ർ​ന്ന് ര​വീ​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ടി​യ​ന്ത​ര വൈ​ദ്യ ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ര​വീ​ന്ദ്ര​ന്‍റെ ഫോ​ണി​ൽ നി​ന്നും മ​ക​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ ല​ഭി​ച്ച​തോ​ടെ ഈ ​ന​ന്പ​രി​ൽ വി​ളി​ച്ച് മ​ക​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​രു​മാ​യി കെഎസ്ആർടിസി ബ​സ് യാ​ത്ര തു​ട​ർ​ന്ന​ത്.

Related posts

Leave a Comment