പൊന്‍കുന്നം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസുകളുടെ അറ്റകുറ്റപ്പണി കൃത്യ സമയത്ത് നടക്കുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ഒരു മാസമായി മൊബൈല്‍ വാന്‍ ഡിപ്പോയില്‍ റിവേഴ്സ് ഗിയര്‍ വീഴാതെ കിടക്കുകയാണു.
ഇത് ശരിയാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. എരുമേലി, ഈരാട്ടുപേട്ട, കൂത്താട്ടുകുളം, കോട്ടയം എന്നീ ഡിപ്പോകളില്‍ പോയി തിരിച്ചു വരണ്ടതാണ് മൊബൈല്‍ വാന്‍.
കൂടാതെ രാവിലെ 8.25നു കോഴിക്കോടിന് പോകേണ്ട ബസ് ശരിയായ രീതില്‍ വൃത്തിയാക്കിട്ടിയില്ല. കോഴിക്കോട്ടേക്കുള്ള ആര്‍എംപി 122 എന്ന ബസിന്റെ പിന്‍ഭാഗത്തെ ടയറില്‍ പൂര്‍ണമായും കരി ഓയിലില്‍ മുങ്ങിയിരിക്കുകയാണ്.
ഓട്ടത്തിനിടയില്‍ ബസിന്റെ ഡ്രമ്മില്‍ ഓയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ബ്രെയ്ക്കിന് തകരാര്‍ സംഭവിക്കുമെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ബസുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യ സമയത്ത് നടത്തണമെന്നും പണികള്‍ കഴിഞ്ഞ് ബസുകള്‍ കഴുകി വൃത്തിയാക്കി നല്‍കണമെന്നും ആവശ്യവും ശക്തമായിരിക്കുകയാണ്.