ഏറ്റൂമാനൂർ: കോട്ടയം അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 16പേർക്ക് പരിക്ക്.
ഇന്ന് പുലർച്ചെ 2.30ന് എംസി റോഡിൽ കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ അടിച്ചിറ ജംഗ്ഷനു സമീപമാണ് അപകടം. കോട്ടയത്തു നിന്നും മാട്ടുപ്പെട്ടിക്കു പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിൽ നിന്ന് പോലീസ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.
ഡ്രൈവറും കണ്ടക്ടറുമുൾപ്പടെ 46 പേർ ബസിലുണ്ടായിരുന്നു. അപകടത്തിന് തൊട്ടുമുന്പ് ഗാന്ധിനഗറിൽ ഒരു യാത്രക്കാരനെ ഇറക്കിയിരുന്നു.
അടിച്ചിറ വളവിൽ വച്ചാണ് ബസിന് നിയന്ത്രണം നഷ്ടമായത്. കെഎസ്ടിപിയുടെ ഒരു സോളാർ വഴിവിളക്കും കെഎസ്ഇബിയുടെ ഒരു പോസ്റ്റും ഇടിച്ചു തകർത്ത ശേഷമാണ് ബസ് മറിഞ്ഞത്.
സുധ കോട്ടയം, സാബു ശൂരനാട്, ജോഷി ആലുവ, ഐശ്വര്യ മൂന്നാർ, ജിനു കൊല്ലം, വിഷ്ണു മാട്ടുപ്പെട്ടി, സന്തോഷ് മാട്ടുപെട്ടി, ബിജു കൊല്ലം, ജിനിൻ അഞ്ചൽ, മുഹമ്മദ് പത്തനംതിട്ട, കൃഷ്്ണകുമാരി, നേമം, മുഹമ്മദ് നൈസാം ഏനാത്ത്, അഞ്ചു ഇടുക്കി, ലീന പിരപ്പൻകോട്, സുരേഷ് ബാബു അയണത്ത് കോണം, ആഷ ബാബു വെള്ളത്തൂവൽ, ബാസിൽ അടിമാലി എന്നിവർക്കാണ് പരിക്കേറ്റത്.