പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസിയിലെ ഓപ്പേറേറ്റിംഗ് വിഭാഗം ജീവനക്കാർ 10 ഡ്യൂട്ടി സറണ്ടർ ചെയ്താൽ ഒരു ഡ്യൂട്ടി യുടെ വേതനം ഫ്രീയായി നൽകാൻ ഉത്തരവ്.
ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയാണ് ഇന്നലെ ഈ ഉത്തരവിറക്കിയത്.
കെഎസ്ആർടിസിയിൽ ജീവനക്കാർ അധികമാണെന്ന് മാനേജ്മെന്റ് വാദിക്കുമ്പോഴും ജീവനക്കാരുടെ അഭാവമുള്ള, ലാഭകരമായ എ, ബി, പൂളിൽപ്പെട്ട സർവീസുകൾ പോലും മുടങ്ങുന്നത് സ്ഥിരമായിരിക്കയാണ്.
ജീവനക്കാർക്ക്പരമാവധി പ്രോത്സാഹനം നല്കി പരമാവധി സർവീസുകൾ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 10 ഡ്യൂട്ടി സറണ്ടർ ചെയ്യുന്നവർക്ക് ഒരു ഡ്യൂട്ടിയുടെ ശമ്പളം സൗജന്യമായി നല്കാനുള്ള ഉത്തരവ്.
കൃത്യമായും അടിസ്ഥാന ഡ്യൂട്ടി ചെയ്യുകയും ഒരു കലണ്ടർ മാസത്തിൽ 10 അധികം ഡ്യൂട്ടി എങ്കിലും ചെയ്യുന്നവർക്കാണ് ഒരു ഡ്യൂട്ടിയുടെ ശമ്പളം സൗജന്യമായി നല്കുന്നത്.
അടിസ്ഥാന ഡ്യൂട്ടിയ്ക്ക് നിയമപരമായ ശമ്പളം നല്കണം. ഒരു ഡ്രൈവർക്ക് ഒരു ഡ്യൂട്ടിക്ക് 1200 രൂപയോളമാണ് ശമ്പളമായി നല്കേണ്ടത്.
അധിക ഡ്യൂട്ടി ചെയ്യുന്നവർക്ക് ദിവസ വേതന ക്കാരുടെ ശമ്പളമായ 630 രൂപ മാത്രമാണ് നല്കുന്നത്. പുതിയ ഓഫർ പ്രകാരം പകുതി തുകയ്ക്ക് ജോലി ചെയ്യിപ്പിക്കാൻ കഴിയുന്നതും കോർപ്പറേഷന് ആദായകരമാണ്.