തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ സർവീസ് പുനഃരാരംഭിച്ച കെഎസ്ആർടിസിക്ക് വൻ നഷ്ടം. ബുധനാഴ്ച 60 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. കിലോമീറ്ററിന് 28.22 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ.
രണ്ടു ലക്ഷം കിലോമീറ്റർ ഓടിയപ്പോൾ കളക്ഷൻ 35 ലക്ഷം രൂപ മാത്രമാണ്. ഇന്ധനച്ചെലവിൽ മാത്രം 20 ലക്ഷം രൂപയാണ് നഷ്ടമുണ്ടായി. കിലോമീറ്ററിന് 20 രൂപ പോലും കളക്ഷൻ കിട്ടിയില്ലെന്നും കണക്കുകളിൽ പറയുന്നു.
യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവാണ് കെഎസ്ആർടിസിക്ക് തിരിച്ചടിയായത്. കെഎസ്ആർടിസിക്ക് ഒപ്പം പല നഗരങ്ങളിലും സ്വകാര്യബസുകളും നിരത്തിലിറങ്ങിയിട്ടുണ്ട്.