തി​രു​വോ​ണ​ദി​ന​ത്തി​ൽ ഡ്യൂ​ട്ടി ജീ​വ​ന​ക്കാ​ർ​ക്ക്  സ​ദ്യ​യു​ണ്ണാ​ൻ സ​മ​യ​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി

ജെ​റി എം. ​തോ​മ​സ്
കൊ​ച്ചി: തി​രു​വോ​ണ ദി​ന​ത്തി​ൽ ഡ്യൂ​ട്ടി ജീ​വ​ന​ക്കാ​ർ​ക്കു സ​ദ്യ​യു​ണ്ണാ​ൻ സ​മ​യ​ക്ര​മീ​ക​ര​ണ​വു​മാ​യി കെ​എ​സ്ആ​ർ​ടി​സി. ആ​കെ​യു​ള്ള ഷെ​ഡ്യൂ​ളു​ക​ളെ തു​ല്യ​മാ​യി വീ​തി​ച്ച് മൂ​ന്ന് സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. തി​രു​വോ​ണ ദി​ന​ത്തി​ൽ രാ​വി​ലെ 11.30 മു​ത​ൽ 12.30 വ​രെ​യും, 12.30 മു​ത​ൽ 1.30 വ​രെ​യും 1.30 മു​ത​ൽ 2.30 വ​രെ​യും ഡ്യൂ​ട്ടീ ജീ​വ​ന​ക്കാ​ർ​ക്കു സ​ദ്യ​യു​ണ്ണാം. യൂ​ണി​റ്റ് ഓ​ഫീ​സു​ക​ൾ മു​ഖേ​ന​യാ​യി​രി​ക്കും ഇ​തി​നു​ള്ള സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക.

അ​തി​നി​ടെ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​രു​മാ​ന വ​ർ​ധ​ന​വ് ല​ക്ഷ്യ​മി​ട്ട് കെ​എ​സ്ആ​ർ​ടി​സി വ​ലി​യ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണു ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വോ​ണം ക​ഴി​യു​ന്ന​തു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ ജീ​വ​ന​ക്കാ​രും ഒ​രു ഡ്യൂ​ട്ടി​യെ​ങ്കി​ലും നി​ർ​ബ​ന്ധ​മാ​യും ചെ​യ്തി​രി​ക്ക​ണ​മെ​ന്നു കെ​എ​സ്ആ​ർ​ടി​സി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

തി​ര​ക്കു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ ദി​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ മു​ട​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും യൂ​ണി​റ്റ​ധി​കാ​രി​ക​ൾ ഈ ​വ​രു​ന്ന ഒ​രു​മാ​സ​ക്കാ​ല​യ​ള​വി​ൽ ഹെ​ഡ് ക്വാ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​ൻ നേ​രി​ട്ട് നി​യ​ന്ത്രി​ക്കേ​ണ്ട​താ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ കെ​എ​സ്ആ​ർ​ടി​സി വ്യ​ക്ത​മാ​ക്കു​ന്നു. 200 കോ​ടി ക​ള​ക്ഷ​ൻ നേ​ട്ട​ത്തി​ന് പി​ന്നാ​ലെ​യു​ള്ള ഓ​ണ​ക്കാ​ല​യ​ള​വി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടാ​നാ​കു​മെ​ന്നാ​ണു കെ​എ​സ്ആ​ർ​ടി​സി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നെ തു​ട​ർ​ന്ന് ഷെ​ഡ്യൂ​ളു​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​ൻ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​ന​ക്കാ​രു​ടെ ലീ​വു​ക​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച് ന​ൽ​കേ​ണ്ട​താ​ണ്. ഈ ​കാ​ല​യ​ള​വി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​താ​ത് ദി​വ​സം ത​ന്നേ മേ​ഖ​ലാ ഓ​ഫീ​സി​ലേ​ക്ക് കൈ​മാ​റേ​ണ്ട​താ​ണ്.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ ബ​സു​ക​ൾ ക്ര​മീ​ക​രി​ക്കേ​ണ്ട റൂ​ട്ടു​ക​ളി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തും യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ മേ​ൽ നോ​ട്ട​ത്തി​ൽ ബ​സു​ക​ൾ മു​ൻ​കൂ​ട്ടി സ​മ​യ​ബ​ന്ധി​ത​മാ​യി സ​ർ​വീ​സ് യോ​ഗ്യ​മാ​ക്കേ​ണ്ട​തു​മാ​ണ്.

അ​ഡീ​ഷ​ണ​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യ​ഥാ​സ​മ​യം അ​വ ഓ​ണ്‍​ലൈ​നി​ൽ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി വി​വ​രം മേ​ഖ​ലാ ഓ​ഫീ​സി​ലേ​ക്ക് അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​ഡീ​ഷ​ണ​ൽ സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മീ​ക​ര​ണം ഓ​ണ്‍​ലൈ​ൻ വ​ഴി ക്ര​മീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നാ​ണു കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts