കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ര്യസു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും; പ്രതിഫലത്തിനൊപ്പം ജിഎസ്ടിയും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി ര​ജി​സ്ട്രേ​ഡ്‌ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു.

യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ദ​ർ​ഘാ​സ് ക്ഷ​ണി​ച്ച് നി​യ​മ​നം ന​ട​ത്താ​ൻ യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി.

നൂറു ക​ണ​ക്കി​ന് ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ജി​ല്ലാ കോ​മ​ൺ പൂളു (ഡി ​സി പി) ​ക​ളി​ൽ പോ​ലും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ല്ല എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കും കെഎ​സ്ആ​ർടിസിയു​ടെ സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജീ​വ​ന​ക്കാ​രു​ടെ അ​നു​പാ​തം കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ പു​തി​യ നി​യ​മ​നം പ​റ്റി​ല്ലെ​ന്നും സി ​എം ഡി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

യൂ​ണി​റ്റ് ത​ല​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി ര​ജി​സ്ട്രേ​ഡ് സെ​ക്യൂ​രി​റ്റി സേ​വ​ന ദാ​താ​ക്ക​ളി​ൽ നി​ന്നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാം. 12 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​യ്ക്ക് 495 രൂ​പ​യും ജി ​എ​സ് ടി ​യു​മാ​ണ് പ്ര​തി​ഫ​ലം ന​ല്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment