രാത്രി യാത്രക്കിടെ ബസിൽ നിന്നും ഒറ്റക്കിറങ്ങിയ പെണ്‍കുട്ടിയോട് കെഎസ്ആർടിസി ബസിലെ കണ്ടക്ടറും ഡ്രൈവറും കാണിച്ച കരുതലിനെ കുറിച്ചുള്ള ഒരു യുവാവിന്റെ അനുഭവ കുറിപ്പ് കൈയടി നേടുന്നു. ഇതേ ബസിൽ യാത്ര ചെയ്ത അരുണ്‍ പുനലൂർ എന്ന യുവാവാണ് ഏറെ നന്മയുണർത്തുന്ന ഈ കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽകോളജിനു മുമ്പിലുള്ള വിജനമായ സ്ഥലത്തായിരുന്നു പെണ്‍കുട്ടിക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഈ കൂരിരുട്ടിൽ പെണ്‍കുട്ടിയെ ഒറ്റയ്ക്ക് ഇറക്കിവിട്ട് പോകുവാൻ തയാറാകാതിരുന്ന ബസിലെ കണ്ടക്ടറും ഡ്രൈവറും കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ ആള് വരുന്നത് വരെ ബസ് നിർത്തിയിട്ട് കാത്തിരിക്കുകയായിരുന്നു.
അൽപ്പം പ്രായവും കണ്ടാൽ ഗൗരവപ്രകൃതക്കാരായ ആ കണ്ടക്ടറും ഡ്രൈവറും കാണിച്ച ഉത്തരവാദിത്വവും മനുഷ്യത്വവും അവരുടെ മനസിന്റെ നന്മ കാണിച്ചു തന്നുവെന്ന് അരുണ്‍ പുനലൂർ കുറിച്ചു.