വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം; കെഎസ്‌യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ നി​രാ​ഹാ​രം തു​ട​രു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ശ്രീകേ​ര​ള വ​ർ​മകോ​ള​ജി​ൽ റീ ​കൗ​ണ്ടിം​ഗി​ലൂ​ടെ എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണ് കെ​എ​സ്‌​യു​വി​ന്‍റെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കോ​ളേ​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൗ​ണ്ടിം​ഗ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കെ​എ​സ്‌​യു സ്ഥാ​നാ​ർ​ഥി ശ്രീ​ക്കു​ട്ട​ൻ ഒ​രു വോ​ട്ടി​ന് വി​ജ​യി​ച്ചി​രു​ന്നു.

റീ ​കൗ​ണ്ടിം​ഗി​ൽ എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥി 11 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പ​നം വ​ന്നു. ഇ​ട​ത് അ​ധ്യാ​പ​ക സം​ഘ​ട​ന അ​നു​കൂ​ലി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കെ​എ​സ്‌​യു​വി​ന്‍റെ ആ​രോ​പ​ണം.

മ​ന്ത്രി ആ​ർ. ബി​ന്ദു​വും കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും വോ​ട്ടെ​ണ്ണ​ൽ അ​ട്ടി​മ​റി​ക്കാ​ൻ ഇ​ട​പെ​ട്ടെ​ന്നും കെ​എ​സ്‌​യു കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കാ​മ്പ​സു​ക​ളി​ലെ എ​സ്എ​ഫ്ഐ ഭീ​ക​ര​ത​ക്കെ​തി​രെ കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ർ ഇ​ന്ന​ലെ വൈ​കി​ട്ട് മു​ത​ൽ തു​ട​ങ്ങി​യ നി​രാ​ഹാ​രം തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment