കോഴിക്കോട്: പയ്യോളിയിൽ യുവതിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ റിമാൻഡിലായ കെഎസ്യു പ്രവർത്തകനെ പാർട്ടി പുറത്താക്കി.പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പാർട്ടി പുറത്താക്കിയത്.
കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർഥിയും കെഎസ്യു പ്രവർത്തകനുമായിരുന്നു ഹരിഹരൻ. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ഇതിനു പിന്നാലെയാണ് യുവതി ഇയാൾക്കെതിരേ പരാതി നൽകിയത്.