ഇടുക്കി: ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ആക്രമണത്തെ ന്യായീകരിക്കില്ലെന്നും ടോണി തോമസ് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് കെഎസ്യു ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ആക്രമണത്തിന് പിന്നില്‍ പ്രാദേശിക യൂത്ത് കോണ്ഗ്രസുകാരന് നിഖില്‍ പൈലിയാണെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് നിഖില്‍ ആക്രമണം നടത്തിയതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.