സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി കെഎസ്യു സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ രംഗത്ത്. ഖാദർ റിപ്പോർട്ട് കമ്മിറ്റിക്കെതിരെ കെഎസ്യുവിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ ലാത്തി ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യദു കൃഷ്ണന്റെ ചിത്രം സഹിതം സുമേഷ് നീലപ്പട (8b- വയസ് 42) എന്ന തരത്തിലായിരുന്നു ട്രോളുകൾ പ്രചരിച്ചത്.
ചിത്രം ഉപയോഗിച്ച് തന്നെ ബോഡി ഷെയിമിംഗ് നടത്തുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ച യദു കൃഷ്ണൻ, തമാശ സിനിമ ഇറങ്ങിയപ്പോൾ ബോഡി ഷെയിമിംഗിന് എതിരായ ചിത്രമാണെന്ന് പറഞ്ഞ് സ്വാഗതം ചെയ്തവരാണ് തന്നെ പരിഹസിക്കുവാൻ മുന്നിൽ നിൽക്കുന്നതെന്ന് വ്യക്തമാക്കി.
09-10-1995ൻ ജനിച്ച തന്റെ പ്രായം 24 വയസാണെന്നും എന്റെ ശരീരഭാരമാണ് ഈ കൂകി വിളികൾക്ക് കാരണമെന്നും കുറിച്ച യദു, പുരോഗമന ആശയം ഉയർത്തുന്നവരിൽ നിന്നുമാണ് താൻ ബോഡി ഷെയിമിംഗിന് ഇരയാകുന്നതെന്ന് പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം