കേരളവർമ്മ കോളേജിൽ ടാബുലേഷൻ ഷീറ്റുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് അവിടത്തെ അധ്യാപകരുടെ ഒത്താശയോടുകൂടി നിർമ്മിച്ചതാണ്. അത് വ്യാജ നിർമ്മിതമാണെന്നും അലോഷ്യസ് സേവിയർ പറഞ്ഞു.
ശ്യാം, പ്രകാശൻ, പ്രമോദ്, നാരായണൻ എന്നീ അധ്യാപകർ ചേർന്നാണ് കൃത്രിമം നടത്തിയിട്ടുള്ളത്. മാത്രമല്ല, എല്ലാവരും കൂടി എണ്ണിയ മാനുവൽ ടാബുലേഷൻ ഷീറ്റ് പുറത്തുവിടാൻ അധികൃതർ തയ്യാറാകണമെന്നും അലോഷ്യസ് സേവിയർ പറഞ്ഞു.