പിണറായി വിജയന്റെ വാടക ആരോപണത്തെ തുറന്നുകാണിച്ച് കെഎസ്‌യു നേതാവിന്റെ പോസ്റ്റ് വൈറല്‍, കരിങ്കൊടി കാണിച്ചത് തങ്ങള്‍ തന്നെ

ksuയൂത്ത് കോണ്‍ഗ്രസിന്റെ സ്വശ്രായ സമരത്തിനിടെ തന്നെ കരിങ്കൊടി കാണിച്ചത് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരെന്ന വാദം തള്ളി കെഎസ്‌യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കരിങ്കൊടി കാണിച്ച കെ.എസ്.യു മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് റിങ്കു പടിപ്പുരയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ അതിവേഗം വൈറലാകുകയാണ്. താനും യൂത്ത് കോണ്‍ഗ്രസ് മാണിക്കല്‍ മണ്ഡലം സെക്രട്ടറി ജമീര്‍, ലോ അക്കാദമി സെന്‍ട്രല്‍ കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ട് ഹരി, മന്നാനിയ്യ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അജിന്‍ ഷാ എന്നിവരാണെന്ന് റിങ്കുവിന്റെ പോസ്റ്റില്‍ പറയുന്നു.

റിങ്കു ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് നിയമസഭയില്‍ മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്‍ പറയുകയുണ്ടായി തന്നെ കരിങ്കൊടി കാട്ടിയവര്‍ മാധ്യമങ്ങള്‍ വിലക്കെടുത്തവരാണെന്ന്. അദ്ദേഹത്തെ കരിങ്കൊടി കാട്ടിയത് ഞാനും എന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരുമാണ്. എട്ടാം ക്ലാസ്സുമുതല്‍ കെ.എസ്.യുവിന്റെ നീലപ്പതാക നെഞ്ചോട് ചേര്‍ത്തവനാണ് ഞാന്‍. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ആറ്റിങ്ങല്‍ നടന്ന ഒരു സംഘര്‍ഷ പ്രശ്‌നവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി 21 ദിവസത്തോളം ജയിലില്‍ കിടക്കുകയുണ്ടായി. കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഞാന്‍. ഈ ഞാനാണോ സഖാവേ മാധ്യമങ്ങള്‍ വിലക്കെടുത്ത വ്യക്തി??? നിങ്ങളുടെ നിലനില്‍പിനായാണ ഇത് പറഞ്ഞതെങ്കില്‍ നിങ്ങള്‍ പരിഹാസ്യനാവുകയേയുള്ളു…!

ഞാന്‍ മാത്രമല്ല എന്നോടൊപ്പം ഉണ്ടായിരുന്ന ജമീര്‍ യൂത്തുകോണ്‍ഗ്രസ് മാണിക്കല്‍ മണ്ഡലം സെക്രട്ടറിയും, ഹരി ലോ അക്കാദമി സെന്‍ട്രല്‍ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റും, അജിന്‍ഷാ മന്നാനിയ്യ കോളേജ് യൂണിയന്‍ ചെയര്‍മാനും ആണ്. ഇവരെങ്ങനെയാണ് മാധ്യമങ്ങള്‍ വിലക്കെടുത്ത വ്യക്തികളാകുന്നത്?

താങ്കള്‍ക് അടിപതറുന്നത് ഞങ്ങള്‍ കാണുന്നു…

പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ….

Related posts