പണ്ട് സെക്രട്ടറിയേറ്റില്‍ എംഎസ്എഫ് നേതാവിന്റെ പേടിച്ചോട്ടം വൈറലായിരുന്നു. ഇപ്പോഴിതാ എംഎസ്എഫിന് കൂട്ടായി കെഎസ്യുവിന്റെ കുട്ടിനേതാക്കളുമെത്തി. മന്ത്രി കെകെ ഷൈലജ ടീച്ചറെ തടയാന്‍ വന്ന നേതാക്കളുടെ ഓട്ടമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. വെള്ളിയാഴ്ച്ച തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് മുന്നിലാണ് സംഭവം. മെഡിക്കല്‍ പിജി കോഴ്സുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചതിന് എതിരെ മന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാട്ടാന്‍ എത്തിയതായിരുന്നു കെഎസ്യുക്കാര്.
മന്ത്രി വന്നിറങ്ങിയപ്പോള്‍ കരിങ്കൊടിയുമായി അടുത്തേക്കെത്തിയ കെഎസ്യുവിന്റെ നേതാക്കള്‍ പെട്ടെന്ന് പിന്നില്‍ ഒരു പോലീസ് വാഹനത്തിന്റെ ഹോണ്‍ ശബ്ദം കേട്ട് വാലും ചുരുട്ടി ജീവനും കൊണ്ട് ഓടുകയായിരുന്നു. എന്നാല്‍ ആ ഹോണ്‍ ശബ്ദം അതു വഴി പോയ മന്ത്രി ജി സുധാകരന്റെ എസ്കോര്‍ട്ട് വാഹനത്തിന്റേതായിരുന്നു എന്നതാണ് രസകരം. ഏതായാലും ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ ഓട്ടത്തേക്കാള്‍ ഗംഭീരമാണ് കുട്ടിനേതാക്കളുടെ പാച്ചിലെന്നാണ് പൊതുസംസാരം.