കൊച്ചി: എംജി സര്‍വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്യു സർവകലാശാലാ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഉദ്ഘാടന ശേഷം ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്ത് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.
വലിയ തോതിലുള്ള പ്രകോപനമാണ് പോലീസിനു നേരെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത്. പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.