മട്ടന്നൂര്‍: പെട്രോള്‍ -ഡീസല്‍ വിലവര്‍ധനവില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. മട്ടന്നൂര്‍ പെട്രോള്‍ പമ്പില്‍ ക്രിക്കറ്റ് കളിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്.
കെഎസ് യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന് പാളാട് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം എ.പി. രാഹുല്‍ ഉദ്ഘാടനം ചെയ്തു.
മുസ് ലിം യൂത്ത് ലീഗ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി. മട്ടന്നൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ സമരം വി.എന്‍.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.