തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അക്രമ സംഭവത്തിൽ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടറിയേറ്റിനുള്ളിൽ കെഎസ്യു പ്രതിഷേധം. മൂന്ന് കെഎസ്യു പ്രവർത്തകർ മതിൽച്ചാടിക്കടന്ന് സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിച്ചാണ് പ്രതിഷേധം നടത്തിയത്.
ഇതിൽ ഒരു വനിതാ പ്രവർത്തക സുരക്ഷാ വലയം ഭേദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടുതാഴെവരെ എത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.