തിരുവനന്തപുരം: തലസ്ഥാനത്ത് പിഎസ്സി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പിഎസ്സി ഓഫീസിനു മുകളിലേക്ക് ഓടിക്കയറി. ഇവിടിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ താഴെയിറക്കാൻ പോലീസ് ഏറെ പണിപ്പെട്ടു. പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ എസ്എഫ്ഐ മുന്‍ നേതാക്കള്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി പിഎസ്സിയുടെ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കെഎസ്യു പ്രതിഷേധവുമായി രംഗത്തെത്തിയത്.