തൃശൂര്‍: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ ചെയര്‍മാനായി എസ്എഫ്ഐ. റീ കൗണ്ടിംഗിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥി കെ.എസ്.അനിരുദ്ധന് 11 വോട്ടുകള്‍ക്ക് വിജയിച്ചത്.
ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് ഒരു വോട്ടിന് വിജയിച്ചിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്.
കോളജിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്യു സ്ഥാനാര്‍ഥി ജയിക്കുന്നത്. ഇതോടെ കെഎസ്യു പ്രവര്‍ത്തകര്‍ ആഘോഷവും തുടങ്ങി.
ഇതിന് പിന്നാലെയാണ് എസ്എഫ്ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വീണ്ടും എണ്ണിയപ്പോൾ കെഎസ്യുവിന് മൂന്നു വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എന്നാൽ വീണ്ടും എസ്എഫ്ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു.
തുടർന്ന് അർധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് 11 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപനം വന്നത്. എന്നാല്‍ റീ കൗണ്ടിംഗ് കെഎസ്യു ബഹിഷ്കരിച്ചിരുന്നു.
റീ കൗണ്ടിംഗില്‍ അട്ടിമറി നടന്നെന്നാണ് കെഎസ്യു ആരോപിക്കുന്നത്. റീകൗണ്ടിംഗിനിടെ രണ്ട് തവണ വൈദ്യുതി തടസപ്പെട്ടു. ഇതിനിടെ വോട്ടെണ്ണലില്‍ എസ്എഫ്ഐ കൃത്രിമം കാട്ടിയെന്നുമാണ് ആരോപണം.
കോളജിൽ റീ ഇലക്ഷൻ നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. കാലിക്കട്ട് സർവകലാശാല വൈസ് ചാൻസലർക്ക് കെഎസ്യു പരാതി നൽകിക്കഴിഞ്ഞു. കേരളവർമയിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടും കോടതിയിൽ പോകാനും കെഎസ്യു തീരുമാനിച്ചിട്ടുണ്ട്.
കേരളവര്‍മ കോളജില്‍ റീ കൗണ്ടിംഗില്‍ കൃത്രിമമെന്ന് ആരോപണം; ആദ്യം ജയിച്ച കെഎസ്യു സ്ഥാനാര്‍ഥി 11 വോട്ടിന് തോറ്റു
k
തൃശൂര്‍: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ ചെയര്‍മാനായി എസ്എഫ്ഐ സ്ഥാനാര്‍ഥിക്ക് വിജയം. റീ കൗണ്ടിംഗിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥി കെ.എസ്.അനിരുദ്ധന് 11 വോട്ടുകള്‍ക്ക് വിജയിച്ചത്.