ലോ ​കോ​ള​ജിലെ എ​സ്എ​ഫ്ഐ – കെ​എ​സ്‌​യു സം​ഘ​ർ​ഷം; 15 പേ​ർ​ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജി​ൽ ന​ട​ന്ന എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു സം​ഘ​ർ​ഷ​ത്തി​ൽ 15 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ധ​ശ്ര​മം, ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം, അ​തി​ക്ര​മി​ച്ചു ക​യ​റ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഇ​ന്ന​ലെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കെ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ കെ​എ​സ്‌​യു ജ​ന​റ​ൽ ക്യാ​പ്റ്റ​നെ എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ചെ​ന്നാ​ണ് കെ​എ​സ്‌​യു പ​ര​താ​തി​പ്പെ​ട്ട​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്യാ​ൻ പോ​യ പ്ര​വ​ർ​ത്ത​ക​രെ​യും മ​ർ​ദി​ച്ച​താ​യി കെ​എ​സ്‌​യു ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ മു​ൻ കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​ട്ടു​ള്ള മു​ഹ​മ്മ​ദ് ഷ​ഫീ​ക്കി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ പ​രു​ക്കേ​റ്റ 9പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

 

 

Related posts

Leave a Comment