കൊല്ലം: പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് കെഎസ്‌യുവാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെയാണ് തിങ്കളാഴ്ച പോലീസ് ലാത്തിച്ചാർജുണ്ടായത്. വിദ്യാർഥിനി മരിച്ച സംഭവത്തിലെ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്; പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് കെഎസ് യു ആണ് ബന്ദ് നടത്തുന്നത്
