തൃശൂർ: ജീപ്പിലിരുന്ന എസ്ഐയെ പുറത്തേക്കു വിളിച്ചിറക്കി സല്യൂട്ട് ചെയ്യിച്ച സംഭവത്തിൽ സുരേഷ് ഗോപി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റി ഡിജിപിക്കു പരാതി നൽകി.
ജനപ്രതിനിധി എന്ന നിലയിൽ എംപി വളരെ അപമര്യാദയായും അപക്വമായുമാണു പോലീസിനോടു പെരുമാറിയത്. നിയമലംഘനത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണു ഡിജിപിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.