കണ്ണൂര്‍: ഞാനാണ് രാഷ്ര്ടമെന്നു പ്രഖ്യാപിച്ച ഫ്രാന്‍സിലെ ലൂയി 14–ാമനു സംഭവിച്ച അവസ്ഥയാണ് പ്രധാനമന്ത്രി മോദിയെ കാത്തിരിക്കുന്നതെന്നു കെ. സുധാകരന്‍. ഇത്രയുംകാലം രാജ്യം നേടിയെടുത്ത നേട്ടങ്ങളെല്ലാം തച്ചുടച്ച് രാജ്യത്തെ പിറകോട്ടടിപ്പിക്കുന്ന നയമാണ് മോദി ഇപ്പോള്‍ നടപ്പാക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ്് അഴീക്കോട് നിയോജക മണ്ഡലം ‘‘യുവ ദൃഷ്ടി 2016’’ നിശാക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡ് ഷറഫുദ്ദീന്‍ കാട്ടമ്പള്ളി അധ്യക്ഷത വഹിച്ചു.*നിയുക്ത ഡിസിസി*പ്രസിഡന്റ്‌െ സതീശന്‍ പാച്ചേനിക്ക്*ക്യാമ്പില്‍ സ്വീകരണം നല്‍കി.
മകന്റെ വിവാഹം ആര്‍ഭാടമായി നടത്തിയ അടൂര്‍ പ്രകാശിനെതിരേ നടപടി വേണമെന്നു ക്യാമ്പ് കെപിസിസിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.പ്രമോദ്, റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, രജിത്ത് നാറാത്ത്, കല്ലിക്കോടന്‍ രാജേഷ്, അമൃത രാമകൃഷ്ണന്‍, പി.എ.ഹരി, കൂക്കിരി രാഗേഷ്, നിസാര്‍ മുല്ലപ്പള്ളി, കെ.പി.ജോഷില്‍, അനൂപ് ബാലന്‍, പ്രശാന്തന്‍, സുധീഷ് നാറാത്ത്, നബീല്‍ വളപട്ടണം എന്നിവര്‍ പ്രസംഗിച്ചു.