തിരുവനന്തപുരം: കണ്ണൂരിന്റെ മണിമുത്തേ, കണ്ണേ കരളേ കെഎസേ… മുദ്രാവാക്യങ്ങളുടെ അലയൊലികളോടെ കെപിസിസി അധ്യക്ഷനായി തിരികെ ചുമതലയേറ്റ് കെ. സുധാകരന്. ഇന്ദിര ഭവനില്‍ ഉജ്വല വരവേല്‍പ്പാണ് അദ്ദേഹത്തിന് അണികള്‍ നല്‍കിയത്.
എഐസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇന്ദിരഭവനില്‍ എത്തിയത്. കെഎസ്യു, യൂത്ത്കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. കണ്ണൂരിന്റെ മണിമുത്തേ, കണ്ണേ കരളേ കെഎസേ എന്ന മുദ്രാവാക്യങ്ങളോടെയാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ വരവേറ്റത്.
അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നുമായിരുന്നു കഴിഞ്ഞ ദിവസം സുധാകരന്റെ പ്രതികരണം. തനിക്കെതിരേ ഒരു തന്ത്രവും പാർട്ടിക്കുള്ളിൽ ആരും മെനയുന്നില്ല. ആരോടും ഒരു പരാതിയോ പരിഭവമോ തനിക്കില്ലന്നും സുധാകരൻ പറഞ്ഞു.