വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം; കെ .സു​ധാ​ക​ര​ന്‍

 ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​ർ​ജ്ജ​വ​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വും വ്യ​ക്ത​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി. അ​ദ്ദേ​ഹ​ത്തി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ .സു​ധാ​ക​ര​ന്‍ എം​പി.

ഉമ്മൻചാണ്ടിക്കെതിരെ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​പ്പ് പ​റയ​ണ​മെ​ന്ന് കെ ​സു​ധാ​ക​ര​ന്‍ കൂ​ട്ടി​ചേ​ർ​ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്തം​ഭ​മാ​യി മാ​റേ​ണ്ട വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി നാ​ലു വ​ര്‍​ഷം വൈ​കി​പ്പി​ച്ച് ക​ന​ത്ത ന​ഷ്ടം വ​രു​ത്തി​യ​ശേ​ഷം പ​ദ്ധ​തി​യു​ടെ ക്രെ​ഡി​റ്റ് എ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ട​ത് അ​ല്പ​ത്ത​മാ​ണ്.

പ​ദ്ധ​തി വൈ​കി​പ്പി​ച്ച​തി​ന് മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തോ​ട് ക്ഷ​മ പ​റ​യു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. 5550 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ല്‍ 6000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പി​ച്ചും അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചും മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ര്‍​ത്തും ഒ​ക്കെ സി​പി​എം ന​ട​ത്തി​യ പ​ദ്ധ​തി അ​ട്ടി​മ​റി ശ്ര​മം ന​ട​ക്കാ​തെ പോ​യ​ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ശ്ച​യ​ദാ​ര്‍​ഢ്യം​കൊ​ണ്ട് മാ​ത്ര​മാ​ണ്.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലി​രു​ന്നെ​ങ്കി​ല്‍ നേ​ര​ത്തെ നി​ശ്ച​യി​ച്ച​തു​പോ​ലെ 2019ല്‍ ​ത​ന്നെ പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മാ​കു​മാ​യി​രു​ന്നു.

2015ല്‍ ​പ​രി​സ്ഥി​തി അ​നു​മ​തി ഉ​ള്‍​പ്പെ​ടെ എ​ല്ലാ അ​നു​മ​തി​ക​ളും വാ​ങ്ങി​യെ​ടു​ക്കു​ക​യും കോ​ട​തി കേ​സു​ക​ള്‍ തീ​ര്‍​ക്കു​ക​യും സ്ഥ​ല​മെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കു​ക​യും പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത് തു​റ​മു​ഖ​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​യ ശേ​ഷ​മാ​ണ് യു​ഡി​എ​ഫ് അ​ധി​കാ​രം വി​ട്ട​ത്.

2019ല്‍ ​പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പാ​ക​ത്തി​ലു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും അ​ന്നു പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. പി​ടി​പ്പു​കേ​ടി​ന്‍റെ പ​ര്യാ​യ​മാ​യ പി​ണ​റാ​യി​ക്കും സം​ഘ​ത്തി​നും അ​തു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​യി​ല്ല.

പ​ദ്ധ​തി​യോ​ട് അ​നു​ബ​ന്ധ​മാ​യി തീ​രേ​ണ്ട വി​ഴി​ഞ്ഞം- ബാ​ല​രാ​മ​പു​രം 12 കി.​മീ. റോ​ഡി​ന് ടെ​ണ്ട​ര്‍ വി​ളി​ക്കാ​ന്‍ പോ​ലും പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ പ​ദ്ധ​തി​യാ​ണി​ത്. വി​ഴി​ഞ്ഞം ഫി​ഷിം​ഗ് ഹാ​ര്‍​ബ​റി​ന്‍റെ കാ​ര്യ​വും ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്.

എ​ൽ ഡി ​എ​ഫ് സ​ര്‍​ക്കാ​ര്‍ 2016ല്‍ 500 ​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ പ​ദ്ധ​തി​ക്ക് ഇ​തു​വ​രെ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് പോ​ലും ത​യാ​റാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല എ​ന്നി​ട​ത്താ​ണ് ര​ണ്ടു സ​ര്‍​ക്കാ​രു​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പ്ര​ക​ട​മാ​കു​ന്ന​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി പ​ണ​പ്പെ​ട്ടി​യു​മാ​യി നി​ല്ക്കു​ന്ന കാ​ര്‍​ട്ടൂ​ണ്‍ സ​ഹി​തം ‘ 5000 കോ​ടി​യു​ടെ ഭൂ​മി ത​ട്ടി​പ്പും ക​ട​ല്‍​ക്കൊ​ള്ള​യും’ എ​ന്ന കൂ​റ്റ​ന്‍ ത​ല​ക്കെ​ട്ടി​ട്ടാ​ണ് 2016 ഏ​പ്രി​ല്‍ 25ന് ​ദേ​ശാ​ഭി​മാ​നി പ​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.

പി​ണ​റാ​യി വി​ജ​യ​ന്‍ അ​തി​നും മേ​ലെ 6000 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പി​ച്ചു. പി​ബി അം​ഗം എം​എ ബേ​ബി, വി​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​രും ആ​രോ​പ​ണ​ങ്ങ​ള്‍ അ​ഴി​ച്ചു​വി​ട്ടു. ഇ​വ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ജ​സ്റ്റി​സ് സി​എ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​യി നി​യോ​ഗി​ച്ചു.

പ​ക്ഷേ അ​ദ്ദേ​ഹം മു​ഴു​വ​ൻ ആ​രോ​പ​ണ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് പ​ദ്ധ​തി​ക്ക് ക്ലീ​ന്‍ ചി​റ്റ് ന​ല്കി. അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ​ദ്ധ​തി​യെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​തു ന​ട​ക്കി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി നി​യ​മ​സ​ഭ​യി​ല്‍ അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചു. ആ ​നി​ശ്ച​യ​ദാ​ര്‍​ഢ്യ​മാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കി​യ​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ എ​ണ്ണൂ​ര്‍ തു​റ​മു​ഖ​ത്തി​ന് കാ​മ​രാ​ജി​ന്‍റെ​യും തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്തി​ന് വി ​ഒ ചി​ദം​ബ​ര്‍​നാ​ഥി​ന്‍റെ​യും ഗു​ജ​റാ​ത്തി​ലെ ക​ണ്ട​ല​യ്ക്ക് ദീ​ന​ദ​യാ​ലി​ന്‍റെ​യും പേ​രാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് ഇ​ത്ത​രം ധാ​രാ​ളം മാ​തൃ​ക​ക​ളു​ണ്ട്. വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കു​ശേ​ഷം രാ​ജ്യ​ത്ത് ഇ​തു​വ​രെ പു​തി​യൊ​രു തു​റ​മു​ഖ പ​ദ്ധ​തി ഉ​ണ്ടാ​യി​ട്ടി​ല്ല.

വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന് പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് ഈ ​വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും മാ​പ്പു പ​റ​യ​ണം. അ​ക്ഷ​ന്ത​വ്യ​മാ​യ തെ​റ്റി​ന് പ​രി​ഹാ​ര​മാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പേ​ര് വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്ക് ന​ൽ​കാ​നു​ള്ള രാ​ഷ്ട്രീ​യ മ​ര്യാ​ദ കാ​ണി​ക്കു​ക​യും വേ​ണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.

Related posts

Leave a Comment