സ്വന്തം ലേഖകൻ
കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിയും തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണം വൈറലാകുന്നു.
സുരേന്ദ്രൻ നടത്തിയ യാത്രയ്ക്കിടെ തെക്കൻ മേഖലകളിലെ ജില്ലകളിൽ നടത്തിയ പര്യടനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിന് മുന്പാണ് അബ്ദുള്ളക്കുട്ടിയും കെ.സുരേന്ദ്രനും തമ്മിൽ സംസാരിച്ചത്.
പത്രസമ്മേളനം ലൈവ് ആയി അബ്ദുള്ളക്കുട്ടിയുടെ ഫേ സ്ബുക്ക് പേജിൽ വന്നിരുന്നു. ഒപ്പം പത്രസമ്മേളനത്തിനു മുൻപ് ഇവർ വേദിയിലിരുന്ന നടത്തിയ സംഭാഷണവും.
സംഭാഷണം ഇങ്ങനെയാണ് – ഷാൾ ഇടാൻ ഇത്രയും ആളുകൾ വരുന്നത് കൊണ്ട് എനിക്ക് നില്ക്കാൻ പറ്റത്തില്ലെന്നും…പുറം വേദന ഭയങ്കരമാണെന്നും.. ഒരു മണിക്കൂർ ഒക്കെയാണ് ഷാൾ ഇടുന്നതെന്നും.. അതിന്റെ ആവശ്യമില്ലെന്നും കെ.സുരേന്ദ്രൻ അബ്ദുള്ളക്കുട്ടിയോട് പറയുന്നുണ്ട്.
ഇതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ നടത്തിയ യാത്രയെക്കുറിച്ചും കെ. സുരേന്ദ്രൻ പറയുന്നുണ്ട്.
വിജയരാഘവന്റെ യാത്ര ഡെഡ് ബോഡി കൊണ്ടു പോകുന്നതു പോലെയാണെന്നാണ് വിശേഷിപ്പിച്ചത്. എന്തായാലും ഈ സംഭാഷണങ്ങളിപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലായിരിക്കുകയാണ്.