കോഴിക്കോട്: ജൂൺ നാലിന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവും. മൂന്നാം തവണയും മോദി തന്നെ അധികാരത്തിൽ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിത ഭൂരിപക്ഷത്തോടെ ഇത്തവണ മോദി ജയിക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഉത്തർപ്രദേശിൽ മോദി വിയർക്കുന്നു ഗുജറാത്തിലും കാലിടറുന്നു മഹാരാഷ്ട്രയിൽ മോദി വെള്ളം കുടിക്കുന്നു കർണ്ണാടകയിൽ വലിയ തിരിച്ചടി ദില്ലിയിൽ കെജുവിന്റെ ഇടക്കാല ജാമ്യം മോദിയെ വിറപ്പിക്കുന്നു.
എന്തെല്ലാം കഥകളാണ് മാധ്യമങ്ങൾ ഓരോ മിനിട്ടിലും തട്ടിവിടുന്നത്. ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി ഈ നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവും. മൂന്നാം തവണയും മോദി തന്നെ. കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിത ഭൂരിപക്ഷത്തോടെ.