തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാഹുൽ വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്ന് സുരേന്ദ്രൻ പറഞ്ഞു.
രാഹുലിനെ പരിഹസിക്കുന്ന വീഡിയോ പങ്കുവച്ചായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. “ബൈ ബൈ, റ്റാറ്റ’ എന്ന് രാഹുല്‍ പറയുന്ന വീഡിയോയാണ് സുരേന്ദ്രന് പങ്കുവച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് കെ. സുരേന്ദ്രനായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത്തെയും പോലെ നാണമില്ലാത്ത രീതി നടപ്പാക്കുകയാണെന്നും കുടുംബാധിപത്യംതന്നെയാണ് പാര്‍ട്ടിയില്‍ ഇപ്പോഴുമുള്ളതെന്നും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു.
ക